Sunday, 3 May 2020

മാട്ടൂല്‍ തങ്ങള്‍: മത വൈജ്ഞാനിക രംഗത്തെ നിസ്വാര്‍ത്ഥ സാന്നിധ്യം


ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി


പ്രാസ്ഥാനിക രംഗത്തെ സജീവ സാന്നിദ്ധ്യവും ആത്മീയ നേതൃത്വവുമായിരുന്ന ളിയാഉല്‍ മുസ്ത്വഫ  സയ്യിദ് ഹാമിദ് കോയമ്മ  തങ്ങള്‍ മാട്ടൂല്‍  വിട പറഞ്ഞിരിക്കുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും മന്‍ശഅ സ്ഥാപനങ്ങളുടെ ചെയര്‍മാനും നിരവധി മഹല്ലുകളുടെ ഖാസിയുമായ മാട്ടൂല്‍ തങ്ങളുടെ വിയോഗം നികത്താനാവാത്ത വിടവായി മാറുമെന്നതില്‍ സംശയമില്ല. തൊള്ളായിരത്തി എണ്‍പതുകളില്‍ ദേലംപാടിയില്‍ മുദരിസായി എത്തിയത് മുതല്‍ തങ്ങളുമായി അടുത്തിടപഴകാന്‍ എനിക്ക്  സാധിച്ചിട്ടുണ്ട് . പഠനം കഴിഞ്ഞ് സേവനമാരംഭിക്കുന്നത് തന്നെ കാസര്‍കോടിന്റെ കിഴക്കന്‍ മേഖലയായ ദേലമ്പാടിയിലാണ്.ആ പ്രദേശത്തെ വൈജ്ഞാനിക, ആത്മീയ രംഗത്തെ  വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്  തങ്ങളുടെ നേതൃപരമായ ഇടപെടലുകള്‍ വലിയ തോതില്‍ തന്നെ സഹായകമായിട്ടുണ്ട്. ചുറ്റുഭാഗങ്ങളിലുള്ള മഹല്ലുകളില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിന് നേരിട്ടിറങ്ങിപ്രവര്‍ത്തിച്ചു.

മുഹിമ്മാത്തിനോടും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളോടും  വലിയ ഹൃദയ ബന്ധം കാത്തു സൂക്ഷിച്ച  തങ്ങള്‍ മുഹിമ്മാത്ത് സമ്മേളനങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
എവിടെ വെച്ച് കണ്ടാലും മുഹിമ്മാത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ വല്ലാത്ത താല്‍പര്യം പ്രകടിപ്പിച്ചു    .ഈ വര്‍ഷത്തെ മുഹിമ്മാത്ത് ഉറൂസ് പരിപാടികള്‍ക്ക് വരാമെന്നേറ്റിരുന്നു. പിന്നീട് കൊറോണ കാരണം പരിപാടിയുടെ നടത്തിപ്പ് ആശങ്കയിലായ സമയം മുഹിമ്മാത്തിലേക്ക് നിരന്തരം വിളിച്ച് പരിപാടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. 

 ആരെയും ആകര്‍ഷിക്കുന്ന വ്യക്തി പ്രഭാവവും അഗാധമായ പാണ്ഡിത്യവും വിജ്ഞാനത്തോടും പണ്ഡിതന്മാരോടുമുള്ള ആദരവും  സ്‌നേഹവുമാണ്  അവര്‍  ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത്.ഇസ്ലാമിക  വൈജ്ഞാനിക മേഖലയില്‍  സേവനം ചെയ്യാന്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങിയ മാട്ടൂല്‍ തങ്ങളുടെ ജീവിതം നമുക്ക് വലിയ പാഠമാണ്.നാഥന്‍ നമ്മെ അവരോടൊന്നിച്ച് സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ - ആമീന്‍


SHARE THIS

Author:

0 التعليقات: