Saturday, 2 May 2020

ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍; വിട വാങ്ങിയത് വിനയാന്വിത പണ്ഡിത ഗുരു

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി

ഞാന്‍ അഡൂര്‍ ഗവ: സ്‌കൂളില്‍ 7-ാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്റെ വന്ദ്യ പിതാവ് പറഞ്ഞു രണ്ട് വിദ്യാഭ്യാസവും ലഭിക്കുന്ന ദര്‍സില്‍ ചേരണം, പരിസരത്ത് ബോഡിംഗ് സംവിധാനത്തിലൂടെ നടന്ന് വരുന്ന പള്ളി ദര്‍സ് ദേലമ്പാടിയിലാണ് അവിടെ രാമന്തളി തങ്ങളാണ് ദര്‍സ് നടത്തുന്നത്. അതായത് ബഹു: വന്ദ്യരായ ശൈഖുനാ ളിയാഉല്‍ മുസ്ഥഫ. സ്‌കൂള്‍ പഠനത്തോടൊപ്പമുള്ള പള്ളിദര്‍സ് 1980 - 81 കാലഘട്ടത്തിലായിരുന്നു അത്. ചിട്ടയോടെയുള്ള രണ്ട് വിദ്യാഭ്യാസവും നല്‍കുന്ന കേന്ദ്രം. ദേലമ്പാടി തങ്ങള്‍ എന്ന് പറഞ്ഞാല്‍ എല്ലാവരുടെയും അഭയ കേന്ദ്രം. ആ മഹല്ലത്ത് കാര്‍ക്ക് മാത്രമല്ല പരിസരത്തുള്ള നാന ജാതി മതസ്തര്‍ക്കും അവരുടെ സങ്കടങള്‍ പറഞ്ഞ് ഗുരുക്കളോട് വെള്ളം മന്ത്രിച്ച് വാങ്ങണം പ്രത്യേകിച്ച് വിശചികിത്സക്ക് വലിയ ഫലമായിരുന്നു. കുറ്റിയടിക്കലും കട്ടില വെക്കലിനും കുടി കൂടലിനും തങ്ങള്‍ തന്നെ വേണം. 
മസ്ലഹത്ത് ചര്‍ച്ചക്കും പ്രശ്‌ന പരിഹാരത്തിനും തങ്ങള്‍ നേതൃത്വം നല്‍കണം. ദേലമ്പാടി മഹല്ലില്‍ മാത്രമല്ല പരിസരത്തുള്ള പല മഹല്ലുകളുടെയും അപ്രഖ്യപിത ഖാളിയായായിരുന്നു തങ്ങള്‍. 

ഇന്നും വലിയ പുരോഗതി കൈവരിക്കാത്ത ദേലമ്പാടിയില്‍ അന്ന് ചുറ്റി കറങ്ങി ഓടുന്ന ഫോര്‍വില്‍ ജിപ്പ് മാത്രമായിരുന്നു ഏക വാഹന സൗകര്യം. അഞ്ച് കിലോ മിറ്ററോളം പരപ്പയില്‍ നിന്ന് കാട് വഴിയുള്ള കാല്‍ നട യാത്രയായിരുന്നു ആശ്വാസകരം.  എത്ര വിദ്യാര്‍ത്ഥികള്‍ വന്നാലും ഉള്‍കൊള്ളാനുള്ള സന്മനസുള്ളവരായിരുന്നു അന്തു ഹാജിയുടെ നേതൃത്വത്തിലുള്ള ജമാഅത്ത് കമ്മറ്റി. അവര്‍ക്ക് എല്ലാം തങ്ങളുസ്താദായിരുന്നു. ചിട്ടയായ സംസ്‌കരണത്തിലുടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളെ വളര്‍ത്തിയ പളളി ദര്‍സില്‍ നിന്ന് നിരവധി പ്രതിഭകളെയാണ് സമുഹത്തിന് സംഭാവന നല്‍കിയത്. തൂലികയിലുടെ എസ് എസ് എഫിന്  സര്‍വ്വതും സമര്‍പ്പിച്ച് നമ്മേട് വിട പറഞ്ഞ അബ്ദുല്‍ റസാഖ് കെറ്റിയും. പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് നേതാവുമായിരുന്ന അസ്ലം മയ്യളം ഐ സി .എഫ് . യു എ ഇ നാഷണല്‍ സെക്രടറി ഹമിദ് പരപ്പ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം..... 

അവിടെ നിന്ന് പുളിങ്ങോം ദര്‍സിലേക്ക് തങ്ങളുസ്താദ് മാറിയപ്പോള്‍ യാത്ര സൗകര്യം പരിഗണിച്ച് ഞങ്ങള്‍ ചിലരോട് കുമ്പോല്‍ പി.എ. ഉസ്താദിന്റെ ദര്‍സില്‍ പോകാന്‍ നിര്‍ദേശാച്ചു. എങ്കിലും ആ ബന്ധം വലിയ മാറ്റത്തിന് കാരണമായ. പിന്നിട് മാട്ടുല്‍ മന്‍ശഅ് എന്ന വിദ്യാഭ്യാസ സമുച്ചയം പടുത്തുയര്‍ത്തി അപ്പോഴും ബന്ധം കൂടുതല്‍ ദൃഡമാവുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പ്രസ്ഥാനിക നേതൃത്വം ഏറ്റടുത്ത് കേന്ദ്ര മുശാവറ മെമ്പറായി പ്രവര്‍ത്തിക്കുമ്പോഴും കാസര്‍കോട് ജില്ലയിലെ നേതൃരംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. സഅദിയ്യ: കേന്ദ്ര കമ്മറ്റി നിര്‍വഹക സമിതി അംഗവും കഴിഞ്ഞ ഗോള്‍ഡന്‍ ജൂബിലി സമ്മേളന സ്വാഗത സംഘം ചെയര്‍മാനുമായിരുന്നു. അനാരോഗ്യം കണക്കിലെടുക്കാതെ സജീവ പങ്കാളിത്തം വഹിച്ചു. 

ജില്ലയിലെ  പല മഹല്ലുകളിലെ നികാഹ് അടക്കമുള്ള ചടങ്ങുകള്‍ക്ക് തങ്ങളുസ്താദിന്റെ സാന്നിദ്ധ്യം നിര്‍ബന്ധമായിരുന്നു. നാഥാ നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞങ്ങളുടെ തങ്ങളുസ്താദ് ഈ വിശുദ്ധ റമളാനില്‍ യാത്ര യായിരിക്കുന്നു. മഹാമാരിയാല്‍ യാത്ര ചെയ്യാന്‍ കഴിയാതെ ആ പുഞ്ചിരിക്കുന്ന മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്ത വേദന കടിച്ചിറക്കുന്ന ആയിരങ്ങള്‍ക്ക് സ്വര്‍ഗലോകത്ത് അവിടെത്തെ മുഖം കണ്ട് സന്തോഷിക്കാന്‍ അവസരം നല്‍കണമേ... അള്ളാഹ്... നമുക്ക് വിരുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് തഹലില്‍ ചൊല്ലി ദുആ ചെയ്യാം.


SHARE THIS

Author:

0 التعليقات: