Saturday, 2 May 2020

മുളിയടുക്കം ജുമാ മസ്ജിദ് കമ്മറ്റിയും യുഎഇ കമ്മറ്റിയും കൈ കോര്‍ത്തു; ജാതി മത ഭേദമന്യേ നാട്ടുകാര്‍ക്കെല്ലാം ഭക്ഷണ കിറ്റ്

കുമ്പള:  കൊറോണ വൈറസ് ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതുമൂലം  വീടുകളിലെല്ലാം സാമ്പത്തിക പ്രതിസന്ധിയും ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയും ഉടലെടുത്ത സാഹചര്യം കണക്കിലെടുത്ത് കുമ്പള മുളിയടുക്കം ജമാഅത്ത് കമ്മറ്റിയും യുഎഇ കമ്മറ്റിയും ചേര്‍ന്ന് നാട്ടിലെ ജാതി മത ഭേധമന്യേ ഇറുന്നുറോളം  കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതണം ചെയ്തു.

ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ കമ്മറ്റി ഭാരവാഹികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. മുളിയടുക്കം മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് എംഎ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മറ്റി ജനറല്‍ സെക്രെട്ടറി ശാഫി മദനി സ്വാഗതം പറഞ്ഞു. മുളിയടുക്കം ജുമാ മസ്ജിദ് മുന്‍ ഖത്തീബ് ബഹു സികെ മൂസ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. മുളിയടുക്കം ജമാഅത്ത് യുഎഇ കമ്മറ്റി വൈസ് പ്രസിഡന്റ് ഹനീഫ ആളാര്‍ദ, യുഎഇ കമ്മറ്റി അംഗം സഹദ് ബി എം എന്നിവരും യൂസഫ് കുളം,അബ്ബാസ് സഖാഫി,മൂസ ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.

നാട്ടിലെ കുടുംബങ്ങളുടെ ദുരിതങ്ങള്‍ മനസ്സിലാക്കി പ്രതിസന്ധി ഘട്ടങ്ങളിലെ ജമാഅത്ത് കമ്മറ്റിയുടെ ഈ പദ്ധതി മാതൃകാപരവും അഭിനന്ദനാഹര്‍വുമാണ്.




SHARE THIS

Author:

0 التعليقات: