Saturday, 30 May 2020

പരീക്ഷാര്‍ത്ഥികള്‍ക് വാഹന സൗകര്യമേര്‍പ്പെടുത്തി യുണൈറ്റഡ് പേരാല്‍

മൊഗ്രാല്‍: പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ അസൗകര്യം നേരിടുന്ന നാട്ടിലെയും അയല്‍നാട്ടിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തി യുണൈറ്റഡ് പേരാല്‍. ഇന്നലെയും ഇന്നുമായി ,ബേക്കൂര്‍ ,ഉപ്പള ,കുമ്പള ,മൊഗ്രാല്‍ ,ഷിറിയ ,പുത്തൂര്‍ ,കാസറഗോഡ് ,തളങ്കര ,ചട്ടഞ്ചാല്‍ തുടങ്ങിയ വിവിധ സെന്ററുകളിലേക്ക് 20ല്‍ കൂടുതല്‍ പരീക്ഷാര്‍ത്ഥികളെ എത്തിക്കാനായതില്‍ അതിയായ സന്തോഷത്തിലാണ് യുണൈറ്റഡ് പേരാലിന്റെ ഭാരവാഹികള്‍. ഇത്രത്തിലുള്ള സേവനങ്ങള്‍ നാട്ടുക്കാര്‍ക്കും സമൂഹത്തിനും അഭിമാനമായി.


SHARE THIS

Author:

0 التعليقات: