Friday, 8 May 2020

ദുരിതര്‍ക്ക് ആശ്വാസമായി 'വി ആര്‍ ഒണ്‍ ' ന്റെ റംസാന്‍ റിലീഫ് കിറ്റ്

cകുമ്പള: മുളിയടുക്കം പെല്‍ത്തട്ക്ക യിലെ വി ആര്‍ ഒണ്‍ ചാരിറ്റബിള്‍  സൊസൈറ്റി വാട്ട്‌സഅപ്പ് കൂട്ടായ്മയുടെ  കീഴില്‍ റമളാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി.

വി ആര്‍ ഒണ്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഹനീഫ് ആളര്‍ദയും ചാരിറ്റി സെക്രട്ടറി ഹാഫിളും ചേര്‍ന്ന് ചാരിറ്റി ട്രഷര്‍ കരീമിനും വി ആര്‍ ഒണ്‍ ഭാരവാഹി രാജേഷിനും കൈമാറി ഉല്‍ഘാടനം ചെയ്തു.
കമ്മറ്റി ഭാരവാഹികളായ ഷഫീഖ് കെ ടി,നിസാര്‍ മുളിയടുക്കം,
ശമ്മുന്‍ മുളിയടുക്കം എന്നിവര്‍ പങ്കെടുത്തു.

നാട് കൊറോണ വൈറസിന്റെ ഭീതിയില്‍ ഉള്ളപ്പോള്‍ ജാതി മത ഭേദമന്യേ ജോലിയില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുടെ  കുടുംബത്തിനും പ്രവാസികളുടെ കുടുംബത്തിനും  വി ആര്‍ ഒണ്‍ ചാരിറ്റി ഭക്ഷണ കിറ്റ് വിതരണം ചെയ്തിരുന്നു.

കേരള സര്‍ക്കാറില്‍ അംഗീകൃതമായ ഈ കൂട്ടായ്മ മൂന്നു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്നു. രോഗ ബാധിതരായ വ്യക്തികളുടെ ചികിത്സാ സഹായം,പാവപ്പെട്ട യത്തീമായ കുട്ടികളുടെ കല്യാണത്തിനുള്ള ചിലവ്, പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണത്തിനുള്ള തുക ഇങ്ങനെ ഓരോന്നും ചാരിറ്റിയുടെ കീഴിയില്‍ ചെറിയൊരു തുകയെങ്കിലും അവരുടെ കുടുംബത്തിന് കൈമാറാന്‍ ചാരിറ്റിക്ക് കഴിഞ്ഞു.

സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവമാവുന്ന വി ആര്‍ ഒണ്‍ ചാരിറ്റി പ്രവാസികളെയും  നാട്ടുകാരേയും ഒരുമിപ്പിച്ചാണ് വാട്ട്‌സഅപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുള്ളത്.ഈ കൂട്ടായ്മ നാടിന് അഭിമാനവും മാതൃകാപരവുമാണ്.


SHARE THIS

Author:

0 التعليقات: