Monday, 18 May 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ്; ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്


കൊവിഡ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 487 പ്രവാസി മലയാളികള്‍ കൂടി തിരിച്ചെത്തി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് പ്രവേശിച്ചെങ്കിലും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ദിവസം 5242 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുമ്പ് വരെ 3000ത്തിനും നാലായിരത്തിനും ഇടയിലായിരുന്നു ഇന്ത്യയിലെ കൊവിഡ് കേസുകള്‍. ഒറ്റയടിക്കാണ് ആയിരത്തിന് മുകളില്‍ രോഗികള്‍ വര്‍ധിച്ചത്. രാജ്യത്ത് ഇതിനകം കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,169 ആയി. ഇതില്‍ 56,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 36,824 പേര്‍ രോഗമുക്തരായി. ഇതിനകം 3029 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നലെ മാത്രം 157 മരണങ്ങളുണ്ടായി.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2347 പുതിയ കേസുകളും 63 മരണവുമാണുണ്ടായത്. സംസ്ഥാനത്ത് 1198 പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്. 33,053 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഗുജറാത്തില്‍ 11,380 കേസുകളും 659 മരണവുമാണുണ്ടായത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 391 കേസുകളും 34 മരണവുമുണ്ടായി. തമിഴ്നാട്ടില്‍ 11,224 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോല്‍ 78 പേര്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ 10,054 കേസുകളും 160 മരണവും മധ്യപ്രദേശില്‍ 248 മരണവും 4977 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ 238 പേരും , രാജസ്ഥാനില്‍ 128 പേരും യു പിയില്‍ 104 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.






SHARE THIS

Author:

0 التعليقات: