Friday, 22 May 2020

24 മണിക്കൂറില്‍ ആദ്യമായി ആറായിരത്തിലേറെ കോവിഡ് കേസുകള്‍; മരണം 3,583

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇതാദ്യമായി ഒറ്റദിവസം കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടന്നു. 6088 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,18,447 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 148 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് മരണം 3583 ആയി ഉയര്‍ന്നിട്ടുണ്ട്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 5,189,488ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 4818 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അമേരിക്കയില്‍ ഇന്നലെ 1344 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 28,044 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,620,767 ആയി. ആകെ മരണം 96,314.

രോഗികളുടെ എണ്ണം അതിവേഗം ഉയരുന്ന മറ്റൊരു രാജ്യം ബ്രസീലാണ്. ഇന്നലെ 1,153 പേര്‍ മരിച്ച രാജ്യത്ത് കോവിഡ് മരണസംഖ്യ 20,047 ആയി. 16,730 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആകെ രോഗികളുടെ എണ്ണം 3,10,087ലേക്കെത്തി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 3,17,554 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,849 പേരാണ് രോഗ ബാധിതരായത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്, 3,099.


SHARE THIS

Author:

0 التعليقات: