Wednesday, 20 May 2020

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായി.

പാലക്കാട്- ഏഴ്, മലപ്പുറം നാല്, കണ്ണൂര്‍- മൂന്ന്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ രണ്ടു വീതം, കാസര്‍കോട് ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.



SHARE THIS

Author:

0 التعليقات: