Saturday, 23 May 2020

കരുതലും ജാഗ്രതയും ഉറപ്പാക്കി പെരുന്നാളിനെ സജീവമാക്കാം- കുമ്പോല്‍ തങ്ങള്‍

കുമ്പള : കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനുള്ള സുവര്‍ണാവസരമാണ് ഓരോ പെരുന്നാളും സമൂഹത്തിന് സമ്മാനിക്കുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തിയാവണം നമ്മുടെ ആഘോഷങ്ങളെന്ന് ജാമിഅ സഅദിയ്യ  പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.  
      
ആഘോഷം ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കുമുള്ളതല്ല. ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യ വേളയാണ് പെരുന്നാളെന്നും ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി.


SHARE THIS

Author:

0 التعليقات: