Saturday, 23 May 2020

ആത്മചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം ഈദാഘോഷം - താജുശ്ശരീഅ

മഞ്ചശ്വരം: ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടന്നു വരുന്ന പെരുന്നാളിനെ  പ്രാര്‍ത്ഥനാ മനസ്സോടെ സഹജീവികളിലേക്ക് സ്‌നേഹവും സാന്ത്വനവും  ചൊരിഞ്ഞു വേണം നാം സജീവമാക്കേണ്ടതെന്ന് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ താജുശ്ശരീഅ  എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ  ഈദ് സന്ദേശത്തില്‍ ആശംസിച്ചു.  
    
ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് ഈദുല്‍ ഫിത്വര്‍. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍. സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍  പെരുന്നാള്‍ ദിനം സഹായകമാകണം. 


SHARE THIS

Author:

0 التعليقات: