Tuesday, 12 May 2020

കേരള എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 16ന്; പുറത്തുള്ളവര്‍ക്കു കേന്ദ്രം മാറ്റാന്‍ അവസരം

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ (കെ ഇ എ എം) പ്രവേശന പരീക്ഷ ജൂലൈ 16ന് നടത്തും. കേരളത്തിന് പുറത്തുള്ളവര്‍ക്കു പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമുണ്ടാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇതിന് പുറമെ സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങാനും തീരുമാനമായി. കേരള സര്‍വകലാശാലയുടെ ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 21 ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്‍എല്‍ബി മൂന്നാംവര്‍ഷ പരീക്ഷ ജൂണ്‍ 13നും അഞ്ചാം വര്‍ഷ പരീക്ഷ ജൂണ്‍ 14നും തുടങ്ങും.


SHARE THIS

Author:

0 التعليقات: