Wednesday, 6 May 2020

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 21നും 29 നും ഇടയില്‍

കാസര്‍കോട്: ലോക് ഡൗണ്‍ കാരണം നിലച്ച് പോയ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മെയ് 21നും 29 നും ഇടയില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പൊതു വിദ്യഭ്യാസ വകുപ്പ് ഒരുക്കും. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം മെയ് 13 ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കും. സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യമുണ്ടായാല്‍ ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന പരിപാടി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇതിന് പുറമെ വെബിലും, മൊബൈലിലും സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


SHARE THIS

Author:

0 التعليقات: