Thursday, 7 May 2020

റമളാന്‍; ആത്മ വിചാര കാലം, തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമീയോ ജില്ല തല മത്സരങ്ങള്‍ ഇന്ന് സമാപിക്കും



കാസര്‍കോട്: തര്‍ത്തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമീയോ ജില്ല തല മത്സരങ്ങള്‍ ഇന്ന് സമാപിക്കും. എല്ലാ വര്‍ഷവും റമളാനില്‍ എസ് എസ് എഫ് നടത്തുന്ന ഖുര്‍ആന്‍ മത്സരമാണ് തര്‍തീല്‍. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ കഴിവ് തെളീച്ച പ്രതിഭകളാണ് ജില്ലയില്‍ മത്സരിക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ക്വിസ്സ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

ജില്ലയില്‍ നിന്ന് വിജയിക്കുന്നവര്‍ മെയ മാസത്തില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരത്തില്‍ മാറ്റുരക്കും.
ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മത്സരം.

ജില്ലാതല ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു
ഹസൈനാര്‍ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു. 
കരീം ജൗഹരി സ്വാഗതം പറഞ്ഞു.


SHARE THIS

Author:

0 التعليقات: