Friday, 15 May 2020

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

കാസര്‍കോട് : ഉദുമയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. ഉദുമ സ്‌കൂളിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം.കാലിന് പരിക്കേറ്റ തൊടുപുഴ സ്വദേശികളായ അനൂപ്,ശശി എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: