Saturday, 23 May 2020

കാരുണ്യം നിറഞ്ഞൊഴുകുന്നതാകട്ടെ ഈ പെരുന്നാള്‍- കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്: സര്‍വ്വ സൃഷിടകളോടും കരുണാര്‍ദ്രമായ മനസ്സുമായി ജീവിക്കുന്നവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ കാരുണ്യവും ഒദാര്യവും ലഭിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി  തങ്ങള്‍,  ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ അറിയിച്ചു.
    
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ധൂര്‍ത്തിനും ദുര്‍വ്യയങ്ങള്‍ക്കും അവസരം നല്‍കാതെ ആരാധനകളാല്‍ ധന്യമാവണം പെരുന്നാള്‍.    ബന്ധുക്കളിലേക്കും അയല്‍പക്കങ്ങളിലേക്കും കരുണയുടെ നോട്ടം പതിയണം. അവശതയനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാന്‍ നമുക്കാവണം.    


SHARE THIS

Author:

0 التعليقات: