Friday, 1 May 2020

രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മറ്റന്നാള്‍ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രതീരുമാനം വരുന്നതിന് മുന്‍പെ തന്നെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. കേരളവും മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു


SHARE THIS

Author:

0 التعليقات: