Saturday, 30 May 2020

രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കും; തീവ്രബാധിത മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍

ന്യൂഡല്‍ഹി: കൊവിഡ് മാഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീട്ടി. ഇത്തവണ കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് ജൂണ്‍ 30വരെ ലോക്ക്ഡൗന്‍ നടപ്പാക്കാനാണ് തീരുമാനം. രാജ്യം മുഴുവനായി ഇനി അടച്ചിടില്ല. കണ്ടെയിന്‍മെന്റ് പുറത്തെ മേഖലകളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കും.

ജൂണ്‍ എട്ട് മുതല്‍ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ചേക്കും. സ്‌കൂളുകള്‍ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനം എടുക്കാം. പൊതുരിപാടികള്‍ക്ക് വിലക്ക് തുടരും. മെട്രോ സര്‍വ്വസ് ഉണ്ടാകില്ല. സിനിമാ തിയേറ്റര്‍ അടഞ്ഞുകിടക്കും. അരാധനാലയങ്ങള്‍ തുറക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം.





SHARE THIS

Author:

0 التعليقات: