Friday, 8 May 2020

മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി 15 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ചരക്ക് ട്രെയിനിടിച്ച് 15 അന്തര്‍സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഔറംഗാബാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മധ്യപ്രദേശിലേക്ക് മടങ്ങുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.



റെയില്‍വേ ട്രാക്കുകളിലൂടെ നടന്ന് മധ്യപ്രദേശിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടെ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടതെന്ന് റെയില്‍വേ അറിയിച്ചു. 

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റെടുക്കാന്‍ പണമില്ലാത്തവരും ട്രെയിനുകള്‍ ലഭ്യമല്ലാത്തവരുമാണ് കാല്‍നടയായി സ്വന്തം നട്ടിലേക്ക് മടങ്ങുന്നത്.


SHARE THIS

Author:

0 التعليقات: