Sunday, 31 May 2020

രാജ്യം തുറക്കുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ടുപോകണം -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മേഖലയില്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ തിരിച്ചുവരികയാണ്. കൊവിഡ് ഭീഷണിയെ രാജ്യം ശക്തമായാണ് നേരിടുന്നത്. ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥമായ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. കൊവിഡിനെതിരായ പോരാട്ടം ശ്രമകരവും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമാണ്. പ്രതിരോധത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി എല്ലാവരെയും ബാധിച്ചു. തൊഴിലാളികളും പാവപ്പെട്ടവരും കൂടുതല്‍ ദുരിതത്തിലായി.

ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യം തുറക്കുമ്പോള്‍ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ടു പോകണമെന്ന് പ്രധാന മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ് പ്രധാന മന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്. രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള അഭിസംബോധന എന്ന പ്രത്യേകതയും ഇന്നത്തെ മന്‍ കി ബാത്തിനുണ്ട്.

ആദ്യ അണ്‍ലോക്ക് ഘട്ടത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: