പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും


ന്യൂഡല്‍ഹി:  രണ്ട് മാസത്തോളമായി രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനെ തുടര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും. രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപനം, ഹോട്ട്സപോട്ടുകളിലെ അവസ്ഥ തുടങ്ങിയവ വിവരിക്കപ്പെട്ടേക്കും.


രാജ്യത്തെ നിലവിലെ അവസ്ഥ വളരെ പരിതാപകരമായ അവസ്ഥയിലാണ് പോകുന്നത്. സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇന്നലെ നടന്ന യോഗത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളും സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിലും ചിലപ്പോള്‍ ഒരു പ്രഖ്യാപനം ഉണ്ടായേക്കാം.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍