Saturday, 2 May 2020

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ളിയാഉല്‍ മുസ്തഫ തങ്ങള്‍ മാട്ടൂല്‍ വഫാത്തായി



പയ്യന്നൂര്‍: സമസ്ത കേന്ദ്ര മുശാവറ അംഗവും മാട്ടൂല്‍ മന്‍ശഅ സ്ഥാപനങ്ങളുടെ ചെയര്‍മാനും കണ്ണൂര്‍ ജില്ലാ ഖാളിയുമായ ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി (70) വഫാത്തായി.
അസുഖം കാരണം ചികിസയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അന്ത്യം.

മത ഭൗതിക സമന്വയ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 
പ്രാഥമിക വിദ്യാഭ്യാഭ്യാസത്തിന് ശേഷം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ കീഴില്‍ ദര്‍സ് പംനം പൂര്‍ത്തിയാക്കുകയും 1973ല്‍ മദനി ബിരുദം നേടുകയും ചെയ്തു. സയ്യിദ് മദനി അറബി കോളേജിലെ പ്രഥമ ബാച്ചിലെ ബിരുദധാരിയാണ് മാട്ടൂല്‍ തങ്ങള്‍.

കാസര്‍കോട് ജില്ലയിലെ മലയോര നാടായ 1973ല്‍ ദേലംമ്പാടിയില്‍ മുദരിസായി സേവനം ആരംഭിച്ച തങ്ങള്‍ 1982 വരെ അവിടെ തുടര്‍ന്നു.   പിന്നീട് പുളിങ്ങോംമില്‍ മുദരിസായി.1986 മുതല്‍ മാട്ടൂല്‍ മന്‍ശഇന്റ പ്രവര്‍ത്തനം ആരംഭിച്ചു.

1982ല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ മുശാവറയില്‍ അംഗമായ തങ്ങള്‍ ഇപ്പോള്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു.കന്‍ സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാരുടെ വഫാത്തിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ഖാളിയായി തെരഞ്ഞെടുത്തു.

കാസര്‍കോട് ദേലംമ്പാടിയിലെ സേവന കാലത്ത് സുന്നീ സംഘടനകളുടെ പ്രവര്‍ത്തന ഗോഥയില്‍ സജീവ സാന്നിധ്യമായിരുന്നു മാട്ടൂല്‍ തങ്ങള്‍.
മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുമായി  അഭേദ്യബന്ധം സ്ഥാപിച്ച തങ്ങള്‍ മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ  പരിപാടികളിലെല്ലാം മുഴുസമയ സാന്നിധ്യമായിരുന്നു. ത്വാഹിര്‍ തങ്ങളുടെ വഫാത്ത് മുതല്‍ മഖാമില്‍ നടന്നുവരുന്ന ഖത്തം ദുആ മജ്‌ലിസിന് മാട്ടൂല്‍ തങ്ങളായിരുന്നു നേതൃത്വം.


ഖബറടുക്കം വൈകിട്ട് 5 മണിക്ക് മാട്ടൂല്‍ മന്‍ശാഇല്‍


മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത്  നിസ്തുലമായ സേവനങ്ങള്‍ നടത്തിയ മാട്ടൂല്‍ തങ്ങള്‍ മന്‍ശഅ് മാട്ടൂല്‍, തൃക്കരിപ്പൂര്‍ മുജമ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ല പ്രഥമ പ്രസിഡന്റ് കൂടിയാണ്.


SHARE THIS

Author:

0 التعليقات: