Sunday, 10 May 2020

ദോഹ - തിരുവനന്തപുരം വിമാനം അവസാന നിമിഷം റദ്ദാക്കി

കോഴിക്കോട്:  ഖത്തറിലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളുമായി എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. ഖത്തര്‍ സര്‍ക്കാറിന്റെ ലാന്‍ഡിങ് അനുമതി ലഭിക്കാത്തിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന 181 പേരാണ് കുടുങ്ങിയത്. ഈ വിമാനം ചൊവ്വാഴ്ച സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്.

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തി തുടങ്ങിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. തിരിച്ച് ഇന്ന് രാത്രി 10.45നാണ് വിമാനം തിരുവനന്തപുത്ത് എത്തേണ്ടിയിരുന്നത്.



SHARE THIS

Author:

0 التعليقات: