Friday, 8 May 2020

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് പുതുതായി കൊവിഡ്; കണ്ണൂരില്‍ 10 പേര്‍ക്ക് കൊവിഡ് ഭേദമായി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസം ഉയര്‍ത്തിയിരുന്നു.

എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നൈയില്‍ നിന്ന് എത്തിയ ആളാണ്.

ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് ഭേദമായി. കണ്ണൂര്‍ ജില്ലയിലാണ് ഇവര്‍ പത്ത് പേരും. ഇനി ചികിത്സയിലുള്ളത് 16 പേരാണ്.

അതേസമയം ഇന്ന് അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചിരുന്നു. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്.കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്.

രണ്ട് ദിവസം മുന്‍പാണ് കാര്‍ത്തികിന് പനി തുടങ്ങിയത്. കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരുന്തല്‍ മണ്ണ ഇ.എം.എസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാര്‍ത്തിക് മരിച്ചത്.


SHARE THIS

Author:

0 التعليقات: