Wednesday, 13 May 2020

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി ഒളവറ അക്കാളത്ത് അബ്ദുല്‍റഹീമിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (32) ആണ് മരിച്ചത്. ഫര്‍വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

മാതാവ്: ഫാത്വിമ. ഭാര്യ: ഉമ്മു ഐമന്‍. മകന്‍: ഹാനി ഗഫൂര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കുവൈത്തില്‍ ഖബറടക്കും.


SHARE THIS

Author:

0 التعليقات: