Saturday, 23 May 2020

ഏഴു മാസം പ്രായമായ കുഞ്ഞിന് ദുബായില്‍ നിന്ന് ജീവന്‍രക്ഷാ മരുന്ന് ബാഗ്ലൂരിലെത്തിച്ച് എസ്.വൈ.എസ് സാന്ത്വനം

ബാംഗ്ലൂര്‍: ബാംഗ്ലൂരിലുള്ള  ഏഴു മാസം പ്രായമായ കുഞ്ഞിന് ദുബൈയില്‍ നിന്നും മരുന്ന് എത്തിച്ചു നല്‍കി എസ് വൈ എസ് സാന്ത്വനത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം.  ഇന്ത്യയില്‍ എവിടെയും മരുന്ന് ലഭിക്കാതിരുന്നതോടെയാണ് അന്വേഷണം ദുബൈയില്‍ എത്തിച്ചേര്‍ന്നത്. രാജ്കുമാര്‍- കിരണ്‍കുമാരി  ദമ്പതികളുടെ മകന്‍ റയാന്‍ എന്ന ഏഴു വയസുകാരനാണ് അപസ്മാരത്തിനുള്ള മെഡിസിന്‍ യഥാ സമയം എത്തിച്ചു നല്‍കാന്‍ എസ് വൈ എസ് മെഡിക്കല്‍ എമര്‍ജന്‍സി ടീമിന് കഴിഞ്ഞത്.  കല്‍ക്കത്ത സ്വദേശിയായ രാജ്കുമാറും കുടുംബവും  കഴിഞ്ഞ 12 വര്‍ഷമായി ബാംഗ്ലൂരിലാണ് താമസം.ഇവിടെ റസ്റ്റോറന്റ് നടത്തുകയാണ് രാജ്കുമാര്‍. അപസ്മാരമുള്ള കുഞ്ഞിനെ മണിപ്പാല്‍  ആശുപത്രിയിലാണ് ചികില്‌സിക്കുന്നത്. ലോക്ഡൗണ്‍ തുടങ്ങിയതോടെ ആശുപത്രിയിലും  കര്‍ണാടകയില്‍ എവിടെയും fabril 500 mg എന്ന മരുന്ന് കിട്ടാതായി.ഒരിടത്തും മരുന്ന് ലഭിക്കാതെ പരിഭ്രമിച്ചപ്പോള്‍ ബന്ധു ബാംഗ്ലൂരിലെ കോവിഡ് സഹായകേന്ദ്രത്തില്‍ അറിയിക്കുകകയും  ഇവിടെ നിന്നും   തൃശൂര്‍ കളക്ടറേറ്റില്‍  ബന്ധപ്പെടുകയായിരുന്നു.  കളക്ടറേറ്റ് ജീവനക്കാരാണ് അവശ്യ മരുന്നുകള്‍ വിദേശത്തേക്ക് ഉള്‍പ്പെടെ എത്തിക്കുന്ന എസ് വൈ എസിന്റെ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് രാജ്കുമാറിന്  വിവരം  നല്‍കുന്നത്. കളക്ടറേറ്റില്‍ നിന്നും എസ് വൈ എസ് സംസ്ഥാന സാന്ത്വനം സെക്രെട്ടറി എസ് ശറഫുദ്ധീനെ ബന്ധപ്പെടുകയും അദ്ദേഹം  മരുന്ന് എത്തിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് എസ് വൈ.എസ് സാന്ത്വനം നാഷണല്‍ ഡസ്‌ക് കോര്‍ഡിനേറ്റര്‍ ശരീഫ് ബാംഗ്ലൂര്‍ ,നാഗ്പൂര്‍,  പൂനെ,  ഡല്‍ഹി എന്നിവിടങ്ങളില്‍ എല്ലാം ഈ മരുന്നിനായി അന്വേഷണം നടത്തിയെങ്കിലും എവിടെയും സ്റ്റോക്ക് ഉണ്ടായിരുന്നില്ല.  ഈ  ഘട്ടത്തിലാണ് ദുബായില്‍ ഐ സി എഫ്,ആര്‍ എസ് സി സംഘടനകള്‍ വഴി അന്വേഷണം  നടത്തുന്നത്. സാന്ത്വനം വളണ്ടിയറായ റഈസ് മരുന്ന് വാങ്ങി വിമാനം വഴി കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും മരുന്ന് എസ് വൈ എസ് വളണ്ടിയര്‍മാര്‍ തലപ്പാടി അതിര്‍ത്തില്‍ എത്തി ക്കുകയും തുടര്‍ന്ന് കര്‍ണാടക എസ്.വൈ.എസ് കമ്മിറ്റി ബാംഗളൂരിലെത്തിക്കുകയും ചെയ്തു. 

ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് ബശീര്‍ സഅദി മരുന്ന് രാജ്കുമാറിന്  കൈമാറി.വിദേശരാഷ്ട്രങ്ങളില്‍ കഴിയുന്ന നൂറുക്കണക്കിന്ന് രോഗികള്‍ക്ക് ഇതിനകം എസ് വൈ എസ് സാന്ത്വനം വഴി മരുന്നുകള്‍ എത്തിച്ചു കഴിഞ്ഞു.  ആദ്യഘട്ട ലോക്ക് ഡൌണ്‍ ആരംഭിച്ച ദിവസം മുതല്‍ എസ് വൈ എസ് വളണ്ടിയര്‍മാര്‍ അവശ്യ സേവങ്ങള്‍ക്കായി സദാ കര്‍മ്മ നിരതരായി രംഗത്തുണ്ട്.


SHARE THIS

Author:

0 التعليقات: