Sunday, 17 May 2020

കൊറോണയിലും കരുണ മുറിയാതെ മദക്കം ചാരിറ്റി: 2565 കുടുംബങ്ങള്‍ക്ക് സാന്ത്വനമായ് റംസാന്‍ കിറ്റ്.

ഹാഫിള് എന്‍ കെ എം ബെളിഞ്ച
9400397681

മുള്ളേരിയ:കൊറോണ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ദുരിതബാധിതരായ 2565 കുടുംബങ്ങള്‍ക്ക് സാന്ത്വനമായ് മദക്കം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റംസാന്‍ കിറ്റ് വിതരണം. പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ  മദക്കം ഇബ്‌റാഹിം സാഹിബ് ചെയര്‍മാനും അബ്ദുല്‍ ഖാദര്‍ മദക്കം കണ്‍വീനറുമായാണ്  മദക്കം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 

13 വര്‍ഷമായി തുടര്‍ന്നു വരുന്ന മദക്കം ട്രസ്റ്റിന്റെ കാരുണ്യ പ്രവര്‍ത്തനം നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നു. 
കാസര്‍കോട് ജില്ലയുടെ മലയോര മേഖലയായ കാറഡുക്ക, അഡൂര്‍,ദേലമ്പാടി,ബെള്ളൂര്‍, ചെങ്കള, കുമ്പടാജ, ബദിയടുക്ക തുടങ്ങിയ പഞ്ചായത്ത് പരിധിയിലും കര്‍ണ്ണാടകയിലെ ഗാളിമുഖ, കര്‍ന്നൂര്‍,  ഈശ്വരമംഗലം എന്നീ നാടുകളില്‍ നിന്നുള്ള 2565 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.

റമളാനിനു മുമ്പ് പള്ളികള്‍ കേന്ദ്രീകരിച്ച് ട്രസ്റ്റ് നല്‍കിയ കത്തുകള്‍ മുഖേനയായി വന്ന പേരുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം വരെ കിറ്റ് നല്‍കിയിരുന്നത്.ഈ വര്‍ഷം കൊറോണ ലോക്ക് ഡൗണ്‍ കാരണമായി ദുരിതത്തിലായ  ഇടത്തരം കുംബക്കാരെയും പരിഗണിച്ച് കിറ്റ് വിതരണം ചെയ്തതെന്ന് ചെയര്‍മാന്‍ മദക്കം ഇബ്‌റാഹിം പറഞ്ഞു. 

കൊറോണ ജാഗ്രത നിര്‍ദ്ദേശം പാലിച്ച് അര്‍ഹിതരുള്ള നാടുകളിലേക്ക് സാധനങ്ങള്‍ ലോറിയില്‍ എത്തിക്കുകയും അര്‍ഹതപ്പെട്ട വീടുകളില്‍ സാമൂഹ്യ അകലം പാലിച്ച് ഇബ്‌റാഹിം മദക്കത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുകയുമാണ് ചെയ്തത്.

ലോക്ക് ഡൗണ്‍ ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ കണ്ണാടക യാത്ര ക്ലേശം മനസ്സിലാക്കി അവിടങ്ങളിലെ  മഹല്ലുകളില്‍ വിതരണം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം വരെ മദക്കം ഇബ്‌റാഹിം സാഹിബിന്റെ വീട്ടില്‍ വെച്ചായിരുന്നു കിറ്റുകള്‍ വിതരണം ചെയ്തിരുന്നത്.കൊറോണ ജാഗ്രെതയുടെ ഭാഗമായി ഈ വര്‍ഷം ഇബ്‌റാഹിം സാഹിബ് വീടുകളില്‍ പോയി നേരിട്ടാണ് കുടുംബങ്ങള്‍ക്ക് കിറ്റ് കൈമാറിയത്.തല്‍ഫലമായി കുടുംബങ്ങളുടെ വേദന അനുഭവിച്ചറിയാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.   
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന്  സാഹസികമായാണ് കിറ്റുകള്‍ക്കാവശ്യമായ സാധനങ്ങള്‍  എത്തിച്ചത്.

ലോക്ക് ഡൗണില്‍ ദുരിതത്തിലായ കുടുംബങ്ങളുടെ കണ്ണീര്‍ തുടക്കാനായതില്‍ സന്തുഷ്ടനാണെന്നും അവരുടെ പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷയെന്നുമാണ് ഇബ്രാഹിം മദക്കം പറയുന്നത്. 

റംസാനിലും ഓണം പ്രമാണിച്ചുമാണ് മദക്കം ചാരിറ്റബള്‍ ട്രസ്റ്റ് ഔദ്യോദിഗമായി കിറ്റ് വിതരണം ചെയ്യുന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി 308 ഹൈന്ദവ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് വരുന്നു.
റംസാന്‍ ആരംഭത്തിലുള്ള കിറ്റ് വിതരണം സ്വദേശമായ പള്ളപ്പാടി മഹല്ലില്‍ നിന്നാണ് ആരംഭിക്കുന്നത്. 
 ആവശ്യക്കാരുടെ വര്‍ദ്ധനവിനനുസരിച്ച് ഇനിയും ചാരിറ്റി വിപുലപ്പെടുത്താനാണ് ഉദ്ധേശമെന്ന് ഇബ്‌റാഹിം മദക്കം പറഞ്ഞു.

പള്ളി-മദ്‌റസ-ഭവന നിര്‍മാണവും വിവാഹ-ആതുരശുശ്രൂഷ,വിദ്യാഭ്യാസ സഹായങ്ങളും ട്രസ്റ്റിനു കീഴില്‍ നല്‍കി വരുന്നുണ്ട്.
ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട് വീടുകളില്‍ കഴിയുന്ന മദ്‌റസാ അധ്യാപകര്‍ക്ക് പെരുന്നാള്‍ ഭാഗമായി ധനസഹായം നല്‍കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കണ്‍വീനര്‍ ഖാദര്‍ മദക്കം പറഞ്ഞു.


SHARE THIS

Author:

0 التعليقات: