Thursday, 21 May 2020

കാസര്‍കോട് ജില്ലയില്‍ ഇറച്ചികോഴികളുടെ പരമാവധി വില 145; അമിതവില ഈടാക്കിയാല്‍ നടപടി


ഇറച്ചികോഴി വില താഴേയ്ക്ക് – East Coast ...

കാസര്‍കോട്: റമദാന്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇറച്ചികോഴിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് - ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയിലെ മുഴുവന്‍ ഇറച്ചികോഴി വില്‍പന കേന്ദ്രങ്ങളിലും മെയ് 22 മുതല്‍ ഈ വില ബാധകമായിരിക്കും.  അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചികോഴികളുടെ മൊത്ത വില്‍പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതി അറിയിക്കാന്‍ വിളിക്കാം 04994 255138, 04994 256228.



SHARE THIS

Author:

0 التعليقات: