Saturday, 9 May 2020

പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും

flight ticket refuds: Those who booked flight tickets during Mar ...
കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികളുമായി ശനിയാഴ്ച കേരളത്തിലെത്തുക മൂന്ന് വിമാനങ്ങള്‍. കുവൈത്ത്-കൊച്ചി, മസ്‌കത്ത്-കൊച്ചി, ഖത്തര്‍-കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക.

ശനിയാഴ്ച രാത്രി 9.15നാണ് കുവൈത്ത്-കൊച്ചി വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്‌കത്ത്-കൊച്ചി വിമാനം രാത്രി 8.50നും ഖത്തര്‍-കൊച്ചി വിമാനം പുലര്‍ച്ചെ രണ്ടിനും എത്തും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ യാത്രക്കാരെയും മുന്‍കൂട്ടി നിശ്ചയിച്ച ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങി ക്വാറന്റീനില്‍ കഴിയാം.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ച ശേഷം നാല് വിമാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയത്. വ്യാഴാഴ്ച അബൂദബി, ദുബൈ എന്നിവിടങ്ങളില്‍നിന്നും വെള്ളിയാഴ്ച റിയാദില്‍നിന്നും ബഹ്‌റൈനില്‍നിന്നും വിമാനമെത്തിയിരുന്നു. റിയാദ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നായി 329 പേരാണ് ശനിയാഴ്ച നാടണഞ്ഞത്.

ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നവരുമായുള്ള യാത്രാക്കപ്പലും ശനിയാഴ്ച വൈകീട്ട് പുറപ്പെടും. 150ലേറെ യാത്രക്കാരുമായി കപ്പല്‍ ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക.

മാലദ്വീപില്‍ കുടുങ്ങിയവരുമായി നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ ശനിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാര്‍, 103 സ്ത്രീകള്‍ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകള്‍. 19 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 14 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സമുദ്രസേതുവി???െന്റ ഭാഗമായ ആദ്യ കപ്പലാണ് മാലദ്വീപില്‍ നിന്ന് പുറപ്പെട്ടത്. ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍ എത്തിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: