Monday, 11 May 2020

ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

Gurgaon teen suicide: Parents submit complaint against girl ...
കാസര്‍കോട്: ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. കണ്ണൂര്‍ കണ്ണപുരം സ്വദേശിയും മൊഗ്രാല്‍ പുത്തൂരില്‍ താമസക്കാരനുമായ രാജന്‍ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മൊഗ്രാല്‍ പുത്തൂരിലെ ആരാധനാലയത്തിലെ പെയിന്റിംഗ് ജോലിക്കിടെയാണ് അപകടമുണ്ടായത്.

ഉടന്‍ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ഗോവിന്ദന്‍- ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: നിമിത, നയന. മരുമകന്‍: ശ്യാം. സഹോദരങ്ങള്‍: വാസുദേവന്‍, ഹരിദാസന്‍, പവിത്രന്‍, ലക്ഷ്മണന്‍, രമേശന്‍, സുമിത്രി, പരേതരായ രാധ, നന്ദിനി.

വര്‍ഷങ്ങളായി മെഗ്രാല്‍ പുത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് രാജനും കുടുംബവും താമസം.



SHARE THIS

Author:

0 التعليقات: