Wednesday, 27 May 2020

മരിച്ചു കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടി, അതിഥി തൊഴിലാളികളുടെ ദുരവസ്ഥ വ്യക്തമാക്കി വേദനിപ്പിക്കുന്ന വീഡിയോ


ലോക്ഡൗണ്‍ കാരണം രാജ്യത്തെ അതിഥി സംസ്ഥാന തൊഴിലാളികള്‍ അനുഭവിച്ചു വരുന്ന ദുരവസ്ഥ വ്യക്തമാക്കുന്ന ദൃശ്യം കാഴ്ചക്കാരെ കണ്ണീരണിയിക്കുന്നു.റെയില്‍വേസ്റ്റേഷനില്‍ മരിച്ചു കിടക്കുന്ന ഒരമ്മയെ വളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചു കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. കുട്ടിയുടെ അമ്മയുടെ മൃതദേഹം ഒരു പുതപ്പു കൊണ്ട് മറച്ചിരിക്കുകയാണ് അമ്മ മരിച്ചതറിയാതെ കുട്ടി പുതുപ്പു നീക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നു.

ബിഹാറിലെ മുസഫര്‍പുര്‍ നിന്നുള്ള ദൃശ്യമാണിത്. അഹമ്മദാബാദില്‍ നിന്നും സ്പെഷ്യല്‍ ശ്രമിക് ട്രെയിനില്‍ മുസഫര്‍പുറില്‍ എത്തിയവരില്‍ ഉള്‍പ്പെട്ടതാണ് മരണപ്പെട്ട സ്ത്രീ എന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കതിഹാറില്‍ നിന്നും ബിഹാറിലേക്ക് വന്നതാണ് മരിച്ച സ്ത്രീയെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ ട്വീറ്റില്‍ പറയുന്നത്. റെയില്‍വേ പറയുന്നത് പ്രകാരം മെയ് 25 ന് ട്രെയനില്‍ വെച്ച് മരണപ്പെടുകയായിരുന്നു. മുസഫുര്‍ഫുറില്‍ വെച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.


VIDEO LINK: https://twitter.com/i/status/1265381533239717888

SHARE THIS

Author:

0 التعليقات: