ഈദുല്‍ ഫിത്വര്‍; ലോക്ഡൗണില്‍ നാളെ ഇളവ്; ബന്ധുവീടുകളും സന്ദര്‍ശിക്കാം

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്‍കി. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫൂട്വെയര്‍, ഫാന്‍സി കടകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറക്കാന്‍ അനുമതിയുണ്ട്. ഇറച്ചി, മത്സ്യ വ്യാപാരം രാവിലെ ആറ് മുതല്‍ 11 വരെ അനുവദിക്കും.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ ജില്ലാ യാത്രകള്‍ നടത്താന്‍ അനുമതി നല്‍കി. എന്നാല്‍ യാത്രക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാസ്‌ക് ഉള്‍പ്പെടെ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍