Thursday, 7 May 2020

സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം; പുതിയ കേസുകളില്ല, 5 പേർക്ക് രോഗമുക്തി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് -19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ ജില്ലയില്‍ മൂന്നും കാസര്‍കോട്ട് രണ്ടും പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 474 പേര്‍ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 16,693 പേര്‍ നിരീക്ഷണത്തിലാണ്. 16383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

രോഗലക്ഷണമുള്ള 35,171 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34519 സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 എണ്ണത്തിന്റെ ഫലം നെഗറ്റീവാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി


SHARE THIS

Author:

0 التعليقات: