Tuesday, 12 May 2020

കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ക്കുകയാണ് മുഫീദ



എന്‍ കെ എം ബെളിഞ്ച
9400397681

ബദിയടുക്ക: കാലിഗ്രാഫിയില്‍  വിസ്മയം തീര്‍ക്കുകയാണ് മുഫീദ. ബദിയടുക്ക ബ്ലാങ്കോട് മുഹമ്മദ് ശെരീഫ് ഹാജിയുടെയും സുഹ്‌റയുടെയും മകളായ മുഫീദക്ക് കാലിഗ്രാഫിയോടായിരുന്നു ഇമ്പം. ജ്യേഷ്ഠ സഹോദരിയില്‍ നിന്നാണ് മുഫീദ കാലിഗ്രാഫി പഠിച്ചത്. 

ഒരു വര്‍ഷമായി മുഫീദ കാലിഗ്രാഫി വരയില്‍ വിസ്മയം തീര്‍ക്കുകയാണ്.
ബദിയടുക്ക എയിംസ് കോളേജിലെ അഫ്‌സലുല്‍ ഉലമ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായ മുഫീദയാണ് കോളേജ് ഫെസ്റ്റില്‍ കാലിഗ്രാഫിയില്‍ താരം.
ഖുര്‍ആന്‍ സൂക്തങ്ങളും  ഹദീസ് വചനങ്ങളുമെല്ലാം മനസ്സിന് കുളിര്‍മയേകും വിധത്തില്‍ രൂപപ്പെടുത്തുന്ന കൊച്ചുമിടുക്കിയുടെ കഴിവിനെ കോളേജ് മദ്‌റസ അധ്യാപകര്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഉസ്താദുമാരുടെ ഉപദേശ നിര്‍ദ്ദേശങ്ങളും പ്രചോദനവുമാണ്  കാലിഗ്രാഫിയില്‍ കരുത്ത് പകരുന്നതെന്നാണ് മുഫീദ പറയുന്നത്.

കുടുംബ വീടുകളില്‍ നടക്കുന്ന കല്യാണങ്ങളിലും മറ്റ് പരിപാടികള്‍ക്കും സഹപാഠികളുടെ ജന്മദിന സന്തോഷങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും  മുഫീദ നല്‍കുന്നത് സ്വകരം കൊണ്ട് എഴുതിയ കാലിഗ്രാഫികളാണ്.
മാതാപിതാക്കളും സഹോദരി സഹോദരങ്ങളും കുടുംബക്കാരും നല്‍കുന്ന സന്തോഷങ്ങളും കാലിഗ്രാഫിയില്‍ പ്രിയം വരാന്‍ കാരണമായെന്നും മുഫീദ മുഹിമ്മാത്ത് ന്യൂസിനോട് പറഞ്ഞു


SHARE THIS

Author:

0 التعليقات: