Saturday, 9 May 2020

ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; എന്തെല്ലാം തുറക്കാമെന്നും ആര്‍ക്കെല്ലാം യാത്ര ചെയ്യാമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണായ ഞായറാഴ്ച ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഇത്തരവിറക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് അറിയിച്ചത്. നിരവധി സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവശ്യസാധനങ്ങള്‍, പാല്‍, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍, ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാം.

ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി. അടിയന്തര ആവശ്യമുള്ളവര്‍ക്ക് പൊലീസില്‍ നിന്നോ ജില്ലാ കളക്ടറില്‍നിന്നോ പാസ് വാങ്ങി യാത്ര ചെയ്യാം.

പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ആവശ്യമെങ്കില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


SHARE THIS

Author:

0 التعليقات: