Wednesday, 6 May 2020

പ്രവാസി നേതാവ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കണ്ണീരോടെ വിട

കാസര്‍കോട്: കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം അബുദാബിയില്‍ മരണമടഞ്ഞ സുന്നി നേതാവ് കല്ലടക്കുറ്റി മുഹമ്മദ് കുഞ്ഞി ഹാജിയുടെ മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
40 കൊല്ലമായി അബുദാബിയിലെ വിവിധ മേഖലകളില്‍ സേവനം ചെയ്തു വന്നിരുന്ന ഹാജി സുന്നി പ്രസ്ഥാനത്തിന് വലിയ തുണയും അഭയവുമായിരുന്നു. പ്രവാസലോകത്തെ പ്രാസ്ഥാനിക വളര്‍ച്ചയില്‍ ഹാജിയുടെ സേവനങ്ങള്‍ വലിയ പങ്കുവഹിച്ചു. മര്‍ഹൂം നൂറുല്‍ ഉലമ എം എ ഉസ്താദ്, മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍, ശൈഖുനാ കാന്തപുരം ഉസ്താദ്,  പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയ നേതാക്കളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സുന്നി നേതാക്കള്‍ അനുസ്മരിച്ചു 

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍,  പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഐ സി എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി, ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ,  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്,  അബ്ദുല്‍ കരീം സഅദി ഏണിയാടി, റഫീഖ് സഖാഫി ചേടിക്കുണ്ട്, അഷ്‌റഫ് സഖാഫി തലേക്കുന്ന് തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.

മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഐസിഎഫ്, ആര്‍ എ സി യുടെ നേതാക്കള്‍  നേതൃത്വം നല്‍കി,  മക്കളും അടുത്ത ബന്ധുക്കളും സന്നിഹിതരായിരുന്നു. ഐസിഎഫ് നാഷണല്‍ വെല്‍ഫെയര്‍ പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.  ഐസിഎസ് നേതാക്കളായ ഹമീദ് ഈശ്വരമംഗലം, റഷീദ് കന്മനം, ഹമീദ് പരപ്പ തുടങ്ങിയവരുടെ ഇടപെടല്‍ അന്ത്യകര്‍മ്മങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു.

ഐസിഎഫ്,  അബുദാബി  എസ് വൈ എസ് കമ്മിറ്റി, കാസറഗോഡ് ജില്ല കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്  കമ്മിറ്റി അനുശോചിക്കുകയും  മയ്യത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


SHARE THIS

Author:

0 التعليقات: