Saturday, 23 May 2020

കോവിഡ് പ്രതിസന്ധി : മുഖ്യമന്ത്രി എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചു


തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. എംപിമാരുടെയും എംഎല്‍എമാരുടെയും യോഗമാണ് വിളിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് തുടര്‍ന്ന് എന്തൊക്കെ നടപടികല്‍ സ്വീകരിക്കണം എന്നതടക്കം യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രത്തില്‍ നിന്ന് അടക്കം എന്തൊക്കെ നടപടികള്‍ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎല്‍എമാരോടും ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. 

ഓരോദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രവാസികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും വര്‍ധിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണവും കൂടിയത്. ഇന്നലെ മാത്രം 42 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇനിയും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.




SHARE THIS

Author:

0 التعليقات: