Wednesday, 27 May 2020

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 10 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 10പേര്‍ക്ക് നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായ വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കാസര്‍കോട് പത്ത്, പാലക്കാട് എട്ട്, ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട മൂന്ന്, വയനാട് കോഴിക്കോട് എറണാകുളം  രണ്ട് വീതം, കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1004 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേരാണ് ചികിത്സിയിലുള്ളത്. 

നമ്മുടെ  സഹോദരങ്ങള്‍ വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും വച്ച് മരിക്കുന്നത് വേദനാജനകമാണ്. കഴിഞ്ഞായഴ്ച കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ 124 പേരാണ്. ഇന്നലെ വരെ ലഭിക്കുന്ന കണക്കനുസരിച്ച് 173 ആയി. അവരുടെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു



SHARE THIS

Author:

0 التعليقات: