Friday, 15 May 2020

കേരളത്തില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.


ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.




SHARE THIS

Author:

0 التعليقات: