Friday, 8 May 2020

അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

corona-test
പാലക്കാട് : കൊവിഡ് സംശയത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാര്‍ത്തിക് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ മാസം 29നാണ് കാര്‍ത്തിക് എത്തിയത്. വനത്തിലൂടെ നടന്ന് നാട്ടിലെത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാര്‍ത്തികിന് പനി തുടങ്ങി. തുടര്‍ന്ന് കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ലും പെരിന്തല്‍ മണ്ണ ഇ എം എസ് ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് കൊവിഡ് സംശയത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.



SHARE THIS

Author:

0 التعليقات: