Thursday, 14 May 2020

ഗോവയില്‍ വീണ്ടും കൊവിഡ്; ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു


പനാജി:  ഒരിടവേളക്ക് ഗോവയില്‍ വീണ്ടും കൊവിഡ് കേസ്. സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഏഴ് പേര്‍ക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചിരുരുന്നു. എന്നാല്‍ അവരെല്ലാം രോഗമുക്തരായി ഒരു മാസത്തോളം ആയതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷാ നടപടികള്‍ ശക്താക്കി. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്കുമെല്ലാം പരിശോധനകള്‍ നടത്താനാണ് തീരുമാനം.


SHARE THIS

Author:

0 التعليقات: