Sunday, 31 May 2020

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലേഖ(56) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.ഈ മാസം 20നാണ് റിയാദില്‍ നിന്നും എത്തിയത് .ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.


SHARE THIS

Author:

0 التعليقات: