Monday, 4 May 2020

വ്യാഴാഴ്ച മുതല്‍ പ്രവാസികളെ തിരിച്ചെത്തിക്കും; തയ്യാറെടുക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിമാനങ്ങളിലാകും ഇവരെ തിരികെ എത്തിക്കുക എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.സംസ്ഥാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടു.


SHARE THIS

Author:

0 التعليقات: