Wednesday, 13 May 2020

സാമ്പത്തിക പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിന്: കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തിനായുള്ള സമഗ്ര ദര്‍ശനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിനായുള്ള ഈ പ്രഖ്യാപനത്തിലൂടെ പുതിയ കാഴ്ചപ്പാടിന് അടിത്തറ പാകിയിരിക്കുകയാണ്. നിരവധി പേരുമായുള്ള ചര്‍ച്ചകള്‍ക്കും നിരന്തരമായ കൂടിയാലോചനകള്‍ക്കും ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ വിശദീകരണവും പ്രധാന മന്ത്രി കണക്കിലെടുത്തു. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ അടങ്ങിയ പാക്കേജ് സമൂഹത്തിന്റെ സമഗ്ര വികസനവും സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കലും ലക്ഷ്യം വച്ചുള്ളതാണ്.

ലോകത്തിനു മുന്നില്‍ ആത്മവിശ്വാസമുള്ള ഇന്ത്യക്കായാണ് പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നിവക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. പാക്കേജ് സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കും. സ്വാശ്രയത്വം രാജ്യത്തെ ലോകത്തു നിന്ന് മാറ്റിനിര്‍ത്തലല്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.


വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച മറ്റു പ്രധാന കാര്യങ്ങള്‍:

➤ ചെറുകിട ഇടത്തരം മേഖലക്ക് മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ. 45 ലക്ഷം ചെറുകിട ഇടത്തരം മേഖലക്ക് ഇത് പ്രയോജനം ചെയ്യും.
➤ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ലോകമൂല്യം ഉണ്ടാക്കും. പ്രാദേശിക ബ്രാന്‍ഡുകള്‍ രാജ്യ നിലവാരത്തിലാക്കും.
➤ നികുതിദായകര്‍ക്ക് 18,000 കോടിയുടെ ആശ്വാസം നല്‍കാനായി.
➤ പ്രതിസന്ധി കാലത്ത് റിസര്‍വ് ബേങ്ക് പണലഭ്യത ഉറപ്പുവരുത്തി.
➤ പൊതു മേഖലാ ബേങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാന്‍ സാധിച്ചു.
➤ ലോക്ക് ഡൗണ്‍ സമയത്ത് കൃഷിക്കാര്‍ക്ക് സഹായം നല്‍കാനും ധനസഹായം ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കാനും കഴിഞ്ഞു.
➤ ചെറുകിട ഇന്‍ഷ്വറന്‍സുകള്‍ നിരവധി പേര്‍ക്ക് സഹായകമായി.
➤ 52,600 കോടി രൂപ ജന്‍ധന്‍ അക്കൗണ്ട് വഴി വിതരണം ചെയ്തു.




SHARE THIS

Author:

0 التعليقات: