Wednesday, 6 May 2020

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം, ആളപായമില്ല; വിഡിയോ


 ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല...ഷാര്‍ജ: അല്‍ നഹ്ദയില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് 50 നിലകളോളമുള്ള അബ്‌കോ ടവറില്‍ തീ പിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


മിനാ ഫയര്‍ സ്റ്റേഷനില്‍ നിന്നും അല്‍ നഹ്ദയില്‍ നിന്നുമുള്ള അഗ്‌നി ശമനസേന സ്ഥലത്തെത്തി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു. തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു.  തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പാര്‍ക്കിങ് കൂടാതെ 48 നിലകളുള്ള അബ്‌കോ ടവറില്‍ 36 നിലകളിലായിരുന്നു ആള്‍താമസം ഉണ്ടായിരുന്നത്. ഓരോ നിലയിലും 12 അപ്പാര്‍ട്ട്‌മെന്റുകക്ഷ വീതം ആണുള്ളത്. 

തീപിടുത്തം ഉണ്ടായതിന്റെ കാരണം പരിശോധിക്കുകയാണെന്നും 10-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ടീം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 മണിയോടെ തീ നിയന്ത്രവിധേയമാക്കാന്‍ കഴിഞ്ഞെന്നും കെട്ടിടത്തില്‍ നിന്നും 25ഓളം കുടുംബങ്ങളെ മാറ്റിയെന്നും അവര്‍ പറഞ്ഞു.


വിഡിയോ : https://twitter.com/i/status/1257728928657149952

SHARE THIS

Author:

0 التعليقات: