Saturday, 16 May 2020

1000 പേര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് എസ് എസ് എഫ് മുംബൈ കമ്മിറ്റി

മുംബെ :  ലോക്ക്ഡൗണ്‍ കാരണം മുംബൈയിലും പരിസരത്തും കുടുങ്ങിക്കിടന്ന ആയിരത്തില്‍ പരം മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ഗല്ലികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും എസ് എസ് എഫ് മുംബൈ കമ്മിറ്റി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന മുംബൈയിലും പരിസരത്തും താമസിക്കുന്ന ആയിരങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായി ക്കൊണ്ടിരിക്കുന്നു. ഭക്ഷ്യ  കിറ്റുകള്‍ കൂടാതെ ഗ്യാസ് സിലിണ്ടര്‍, മറ്റ് ആവശ്യ സാധനങ്ങള്‍ എന്നിവക്കുള്ള സഹായവും എസ് എസ് എഫ് മുംബൈ കമ്മിറ്റി ചെയ്തു വരുന്നുണ്ടെന്ന് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ജനറല്‍ സെക്രട്ടറി അശ്രഫ് നീര്‍ച്ചാല്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: