Wednesday, 6 May 2020

തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ ആരംഭിച്ചു


കോഴിക്കോട് :ഖുര്‍ആനിന്റെ മാസമായ റമളാനില്‍ എസ് എസ് എഫ് സംഘടിപ്പിക്കുന്ന തര്‍ത്തീല്‍ ഖുര്‍ആന്‍ പാരായണ മത്സരവും ഖുര്‍ആന്‍ ക്വിസും ആരംഭിച്ചു. ഡിവിഷന്‍, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഖുര്‍ആനിന്റെ വശ്യതയും,മനോ ഹാരിതയും, ഹൃദയവര്‍ജ്ജകമായ പാരായണ മധുരിമയും ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് തര്‍ത്തീലിലൂടെ ലക്ഷ്യ മിടുന്നത്. 

ഖുര്‍ആനുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളെ പരിചയപ്പെടലും, പഠിപ്പിക്കലുമാണ് ഖുര്‍ആന്‍ ക്വിസിലൂടെ ഉദ്ദേശിക്കുന്നത്. 

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മത്സരങ്ങളെല്ലാം നടക്കുക. സബ്ജൂനിയര്‍, ജൂനിയര്‍  സീനിയര്‍, വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആയിരങ്ങള്‍ മത്സരിക്കും. മെയ് പത്തിനകം ജില്ല മത്സരങ്ങള്‍ പൂര്‍ത്തിയാകും. മെയ് പതിമൂന്നിന് സംസ്ഥാന മത്സരം നടക്കും.


SHARE THIS

Author:

0 التعليقات: