Monday, 11 May 2020

മഴവില്‍ ഓണ്‍ലൈന്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ ചൊവ്വാഴ്ച; ഒരു ലക്ഷം കുട്ടികള്‍ പങ്കെടുക്കും

കോഴിക്കോട്: മഴവില്‍ ഓണ്‍ലൈന്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ മത്സരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ഒരു ലക്ഷം വിദ്യാര്‍ഥികളാണ് ക്വിസ്സില്‍ പങ്കെടുക്കുന്നത്.   മലയാളം, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ലോക ഡൗണ്‍ കാലത്ത് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് സീരിയസുകളുടെ സമാപനമാണ് നാളെ നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍,  ബംഗാള്‍,   കാശ്മീര്‍,  കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.  

വിസ്ഡം എജുക്കേഷനല്‍ ഫൗണ്ടേഷന്‍ ഓഫ്  ഇന്ത്യ  (വെഫി) യാണ്  ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് പൊതുവിജ്ഞാനം,  സാമൂഹികപാഠം,  ഗണിതം,  മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ പാഠഭാഗങ്ങള്‍ ആണ് 40 മിനിറ്റില്‍ പൂര്‍ത്തിയാക്കേണ്ടത് ക്വിസ്സില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും,  മികച്ച 10 സ്ഥാനക്കാര്‍ക്കും സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ പ്രത്യേക പുരസ്‌കാരവും പുസ്തകവും നല്‍കുന്നതാണ് വിജയികളെ മെയ് 15 ന് വൈകുന്നേരം  4 മണിക്ക് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഖ്യാപിക്കുന്നതാണ്.   

വെഫിയുടെ കീഴില്‍ വിവിധതരം മത്സര പരീക്ഷകള്‍ ക്രമീകരിക്കുന്നതിനും നടത്തുന്നതിനായി എം അബ്ദുറഹിമാന്‍ ചെയര്‍മാനായ പരീക്ഷാബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. മഴവില്‍ ഓണ്‍ലൈന്‍  ക്വിസ് മത്സരം നടക്കുന്നത് 
https://.quest.wefionline.com. എന്ന വെബ്‌സൈറ്റിലാണ്. മത്സരത്തിനു മുമ്പായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും വേണ്ടി 9746232331, 9895693018 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌


SHARE THIS

Author:

0 التعليقات: