Saturday, 16 May 2020

റമളാന്‍ നിലാവ്; ഖലീല്‍ തങ്ങള്‍ സംബന്ധിക്കും

തൃശ്ശൂര്‍: ' റമളാന്‍ ആത്മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ' റമളാന്‍ നിലാവ്' ഓണ്‍ലൈന്‍ സംഗമത്തില്‍ നാളെ തൃശൂര്‍ ജില്ലാ സംയുക്ത ഖാളി ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ സംവദിക്കും. 
   
റമളാന്‍ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് ഇരുപത്തിയഞ്ചാം രാവ്. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന നാളെ വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ കൊണ്ട് രാത്രി മുഴുവന്‍ വ്യാപൃതരാവും. നാളെ വൈകിട്ട് 5. 30ന് നടക്കുന്ന സംഗമത്തില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ  പ്രത്യേക ആരാധനകളെ കുറിച്ച് വിവരിച്ചുള്ള   പ്രാര്‍ത്ഥനാ സംഗമത്തിന് ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 
     
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് ദേശീയ അദ്ധ്യക്ഷന്‍ ഷൗക്കത്ത് നഈമി കാശ്മീര്‍, ജനറല്‍  സെക്രട്ടറി ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം, എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ സി കെ റാഷിദ് ബുഖാരി,സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി കല്ലൂര്‍, സമസ്ത ജില്ലാ ജന: സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന തുടങ്ങി വിവിധ പണ്ഡിതരാണ് റമളാന്‍ ഒന്നു മുതല്‍ ആരംഭിച്ച റമളാന്‍ നിലാവ് ഓണ്‍ലൈന്‍ സംഗമത്തിന് നേതൃത്വം നല്‍കിയത്. SSF THRISSUR എന്ന ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ്  തത്സമയ സംപ്രേക്ഷണം നടത്തുന്നത്.


SHARE THIS

Author:

0 التعليقات: