Wednesday, 20 May 2020

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി


examന്യൂഡല്‍ഹി: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഉപാധികളോടെ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനം എടുക്കാമെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി.


എന്നാല്‍, പരീക്ഷാ നടത്തിപ്പിന് ചില ഉപാധികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പാടില്ല. പരീക്ഷാ ഹാളുകളില്‍ തെര്‍മനല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമായും നടത്തണം. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു





SHARE THIS

Author:

0 التعليقات: