Saturday, 23 May 2020

റമാളാന്‍ വിശുദ്ധിയുടെ വിളംബരമാകണം ഈദുല്‍ ഫിത്വര്‍- എസ്.വൈ.എസ്

കാസര്‍കോട്: റമളാന്‍ വിശുദ്ധിയുടെ വിളംബരം മുഴക്കി കടന്നു വരുന്ന ഈദുല്‍ ഫിത്വര്‍ കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും ചൈതന്യമാക്കാന്‍  പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ്  ജില്ലാ കമ്മറ്റി  പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.  റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍.
   
വിശുദ്ധ റമളാന്‍ പകര്‍ന്നു നല്‍കിയ ഒരു മാസത്തെ വ്രതവിശുദ്ധി നിലനിര്‍ത്തുതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി ഈദുല്‍ ഫിതറിനെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്ന്   എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ കമ്മറ്റികള്‍  പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: